bike-racing

TOPICS COVERED

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ബൈക്ക് റേസിങ് മത്സരങ്ങള്‍ നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും കോര്‍പറേഷന് ഇതുവരെ വിനോദ നികുതി ലഭിച്ചില്ല. മൈതാനത്തിന്‍റെ വാടക തുകയായ ഒരുലക്ഷം രൂപ മാത്രമാണ് സൂപ്പര്‍ ക്രോസ്  അധികൃതര്‍  അടച്ചത്. റേസിങ്ങിനെതുടര്‍ന്ന് ഉപയോഗശൂന്യമായ മൈതാനം കഴിഞ്ഞ ദിവസമാണ് തകരാര്‍ പരിഹരിച്ച് ഫുട്ബോള്‍ അസോസിയേഷന് മടക്കി ലഭിച്ചത്. 

നിറഞ്ഞ ഗാലറിയിക്ക് മുന്നിലാണ് കഴിഞ്ഞ ഡിസംബറില്‍ ബൈക്ക് റേസിങ് ടൂര്‍ണമെന്‍റ് നടന്നത്. തിരക്കുകാരണം  ടിക്കറ്റ് എടുത്ത പലര്‌ക്കും സ്റ്റേഡിയത്തിന് അകത്ത് പോലും കയറാനായില്ല. എന്നിട്ടും മത്സരം  കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും  കോര്‍പറേഷനടയ്ക്കേണ്ട  വിനോദ നികുതി ഇതുവരെ അടച്ചിട്ടില്ല. 5 ലക്ഷം രൂപയാണ് കൈമാറാനുള്ളത്. എന്നാല്‍ ടിക്കറ്റ് കണക്ക് കൃത്യമായി ലഭിച്ചിട്ടില്ലെന്നാണ് സൂപ്പര്‍ ക്രോസ് അധികൃതരുടെവാദം. റീഫണ്ട് കണക്ക് കയ്യിലില്ലെന്നാണ് വിശദീകരണം.

എന്നാല്‍ ഈ വാദം കോര്‍പ്പറേഷന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ടിക്കറ്റ് വരുമാനകണക്ക് സുതാര്യമാണെന്നിരിക്കെ രണ്ട് മാസത്തിന് ശേഷവും കണക്ക് കൃത്യമല്ലെന്ന് പറയുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്.  വിനോദ നികുതി അനന്തമായി വൈകിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കോര്‍പ്പറേഷന്‌ നിര്‍ബന്ധിതരാകും. 

ENGLISH SUMMARY:

Malayala Manorama Online News reports on the unpaid entertainment tax from a bike racing event held at Kozhikode Corporation Stadium two months ago. Despite collecting significant ticket revenue, the Supercross organizers have only paid the stadium rental fee, leading to a dispute over the entertainment tax.