baypore-fest

കോഴിക്കോട് ബേപ്പൂര്‍ അഞ്ചാമത് രാജ്യാന്തര വാട്ടര്‍ ഫെസ്റ്റിന് ഐതിഹാസിക സമാപനം. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ വിവിധ കലാമത്സരങ്ങളും, ജലകായികമത്സരങ്ങളും നടന്നു. വിജയികള്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ്‍ സമ്മാനങ്ങള്‍ നല്‍കി.

 ജലകായിക സാഹസികതയുടെ മുന്ന് ദിനരാത്രങ്ങള്‍ സമ്മാനിച്ച ജലോത്സവത്തിന് സമാപനം. ബേപ്പൂര്‍ സുല്‍ത്താന്‍റെ നാട്ടിലേക്ക് നിരവധിപ്പേരാണ് ഓളപ്പരപ്പിലെ ആഘോഷം കാണാനായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. 

ആകാശവിസ്മയമായി പാരാമോട്ടറിംഗ്, കൈറ്റ് ഫെസ്റ്റ് തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. നേവിയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കല്‍പ്പേനിയെ നേരിട്ടറിയാവന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിച്ചു. മലബാറില്‍ ആദ്യമായി സംഘടിപ്പിച്ച ഡ്രാഗണ്‍ ബോട്ട് റേസിന് വലിയ പങ്കാളിത്തമാണുണ്ടായത്.

ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഫെസ്റ്റില്‍ പ്രാദേശിക കലാകരന്മാരുടെയും, കുടുംബശ്രീ ഹരിതകര്‍മ്മസേനാംഗങ്ങളുടെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. രുചിവൈവിധ്യമൊരുക്കിയുള്ള ഭക്ഷ്യമേള ഇന്ന്  സമാപിക്കും.

ENGLISH SUMMARY:

The 5th Beypore International Water Fest concluded in Kozhikode after three days of thrilling water sports and cultural events. Minister Mohamed Riyas distributed prizes to the winners of various competitions. Key highlights included the debut of Dragon Boat racing in Malabar, paramotoring, and a spectacular kite fest. Public access to the Indian Navy ship INS Kalpeni was a major attraction, alongside cultural performances by local artists and Kudumbashree units. The festival also featured a diverse food fest that ends today.