quarry-accident-kozhikode

TOPICS COVERED

കോഴിക്കോട് തോട്ടുമുക്കം ദേവസ്വംകാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ നിന്ന് കല്ല് തെറിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. പറമ്പില്‍ ജോലി ചെയ്യുമ്പോഴായിരുന്നു കല്ല് ദേഹത്തേക്ക് പതിച്ചത്. ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ കഴിഞ്ഞ മൂന്നാഴ്ചയായി പ്രദേശവാസികള്‍ സമരം തുടരുമ്പോഴാണ് അപകടം.

തെക്കനാട്ട് ഷോജി തോമസ്, ചക്കാലക്കല്‍ ജലീല്‍ എന്നിവര്‍ക്കാണ് തലയ്ക്കും കൈയ്ക്കും പരുക്കേറ്റത്. രാവിലെ വലിയ ശബ്ദത്തോടെ കല്ല് പല ഭാഗത്തേക്കായി ചിന്നിച്ചിതറുകയായിരുന്നു. സമീപത്തെ സമരപന്തലിലുണ്ടായിരുന്നു സ്ത്രീകളും കുട്ടികളും ശബ്ദം കേട്ട് പലഭാഗത്തേക്ക് ഓടിമാറി. ക്വാറിയില്‍ നിന്ന് 50 മീറ്റര്‍ മാറി പറമ്പില്‍ പണിയെടുത്തുകൊണ്ടിരുന്നവര്‍ക്കാണ് പരുക്കറ്റത്.

ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ 24 ദിവസമായി പ്രദേശവാസികള്‍ സമരത്തിലാണ്. കുടിവെള്ള പ്രശ്നവും വീടുകള്‍ നേരിടുന്ന അപകടഭീഷണിയും, സമീപത്ത് പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നതും കണിക്കിലെടുക്കാതെയാണ് ക്വാറി പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധസമരം. അതിനിടയിലുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സമരസമിതി സംശയിക്കുന്നു.

ENGLISH SUMMARY:

In a major security lapse, two individuals were injured after being hit by fly rocks from a granite quarry at Thottumukkam Devaswamkkattil in Kozhikode on February 23, 2026. The injured, Shoji Thomas and Jaleel Chakkalakkal, were working in a nearby field when stones from a heavy blast struck them. This incident occurred while local residents were marking their 24th day of protest against the quarry's allegedly illegal operations. Protesters claim that the quarry operates in violation of safety norms, posing threats to nearby houses, water sources, and a fuel station. Panic ensued at the protest site as women and children ran for safety following the loud explosion. The Action Committee has alleged foul play in the accident and demanded an immediate shutdown of the unit. Local authorities are under pressure to investigate the quarry’s licenses and safety clearances amidst rising public anger.