കടല്‍ കാണാനും കടല്‍ത്തിരകള്‍ എണ്ണി നടക്കാനും നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ആഴക്കടല്‍ കാണാന്‍ എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകും. വളരെ കുറവാകുമെന്നുറപ്പ്. കോഴിക്കോട് വെള്ളയില്‍ സമുദ്രഗവേഷണ കേന്ദ്രത്തിലെത്തിയാല്‍ ആഴക്കടലിലെ മീനുകള്‍ക്കൊപ്പം ഉല്ലസിക്കാം.
ചെറുവെളിച്ചത്തോടെ ഇതളുകള്‍ വിടര്‍ന്നുനില്‍ക്കുന്നത് കടലിനടിയിലെ ഏതെങ്കിലുമൊരു പൂവല്ല. അതാണ് കടല്‍ താമര. പേരില്‍ മാത്രമേ പൂവും പൂന്തേനുമൊക്കെയുള്ളൂ. സ്റ്റാര്‍ ഫിഷ് കുടുംബത്തില്‍പ്പെടുന്ന സമുദ്രജീവിയായ കടല്‍താമര ക്ലൗണ്‍ ഫിഷിനൊഴിക്കെ ബാക്കിയുള്ള മീനുകളെയൊക്കെ അകത്താക്കും. ചേനപ്പൂവിനെപ്പോലെ രൂപമുള്ളത് കൊണ്ടാണ് ഇതിനെ കടല്‍ ചേനയെന്ന് വിളിക്കുന്നത്. ആഴകടലിലെ പാറകളോട് ചേര്‍ന്ന് കാണുന്ന കടല്‍ജീവിയാണിത്. ബ്ലൂറിങ് എയ്ഞ്ചല്‍ ഫിഷും പാക്കിസ്ഥാനി ബട്ടര്‍ ഫ്ലൈ ഫിഷുമൊക്കെ നീന്തിതുടിക്കുന്നുണ്ട്. സമുദ്രഗവേഷണ കേന്ദ്രം 20 വര്‍ഷമായി സംരക്ഷിക്കുന്ന ഭീമന്‍ ആരല്‍ ആണ് അക്വേറിയത്തിലെ മറ്റൊരു താരം. രാമശ്വേരം, വിഴിഞ്ഞം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് കണ്ടെത്തിയ സമുദ്രജീവികളും മത്സ്യങ്ങളുമാണ് ഇവിടെയുള്ളത്. മറീന്‍ അക്വേറിയം അടുത്തയാഴ്ച്ച മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.