കോഴിക്കോടിന് ആവേശ കാഴ്ചയൊരുക്കി ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റേസ് മത്സരം. ലീഗ് മത്സരങ്ങളുടെ ഫൈനലിനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയായത്. കാണികള്‍ക്ക് ഇരട്ടി ആവേശം നിറച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായി എത്തി.
ഫുട്ബോള്‍ ആരവങ്ങള്‍ മാത്രം കേട്ടു തഴമ്പിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനുള്ളില്‍. കാണികളുടെ നെഞ്ചിലേക്ക് സ്പോര്‍ടസ്ബൈക്കുകളുടെ ഇരമ്പല്‍ തുളച്ചു കയറിയ രണ്ടര മണിക്കൂര്‍. സാമ്പിളായി നടത്തിയ അഭ്യാസ പ്രകടനം തന്നെ വരാനിരിക്കുന്നത് വലുതാണെന്ന് ഉറപ്പിക്കുന്നതായിരുന്നു
450, 250 സി.സി വിഭാഗത്തിലുള്ള ബൈക്കുകള്‍, ഇന്‍റര്‍ നാഷണല്‍, ഇന്ത്യ–ഏഷ്യ മിക്സ് എന്നിങ്ങനെ തരംതരിച്ച് ആറ് ഫ്രാഞ്ചൈസികളായിട്ടാണ് ലീഗില്‍ മത്സരം നടന്നത്. മണ്ണിട്ട് തയ്യാറാക്കിയ പ്രത്യേക ട്രാക്കില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞും ഉയരത്തില്‍ ചാടിയും റേസിങ്ങ് മത്സരം കോടുമ്പിരികൊണ്ടു. ഫൈനലില്‍ ഏറ്റവും അധികം പോയിന്‍റുകള്‍ നേടിയ ബിഗ്റോക്ക് മോട്ടര്‍സ്പോര്‍ട്സ് കിരീടം സ്വന്തമാക്കി.450 സിസി ഇന്‍ര്‍നാഷണലില്‍ റെഡര്‍ മാറ്റ് മോസ് വിജയിച്ചു 250 സി.സി വിഭാഗത്തില്‍ കാല്‍വിന്‍ ഫോണ്‍വില്ല ജേതാവായി. ലീഗിന്‍റെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താരം സല്‍മാന്‍ ഘാന്‍ സ്റ്റേഡിയത്തിലെത്തിയത് അവേശം ഇരട്ടിയാക്കി ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന മുപ്പതിനായിരത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത് ടിക്കറ്റ് എടുത്ത നിരവധിപേര്‍ക്ക് പ്രവേശനം നിഷേധിച്ച് പ്രതിഷേധത്തിനിടയാക്കി പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്