psc

TOPICS COVERED

റാങ്ക് ലിസ്റ്റ് രേഖകളും പഠന സഹായികളും റോഡരികില്‍ തൂക്കിവിറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. കോഴിക്കോട് എല്‍.പി. സ്കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരാണ് മാനാ‍ഞ്ചിറയിലെ ജില്ലാ വിദ്യഭ്യാസ ഓഫീസിനു മുന്നില്‍ വേറിട്ട സമരം  നടത്തിയത്. ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷമായിട്ടും നിയമനം തുടങ്ങാത്തതിനെതിരെയാണ് സമരം. 

ആദായ വില്‍പനയല്ല. ജീവിതത്തിന്റെ നല്ലകാലങ്ങള്‍ പഠനത്തിനായി ഉറക്കമൊഴിച്ചിരുന്നവരുടെ കണ്ണീരു വീണ പ്രതിഷേധമാണ്. കോഴിക്കോട്ടെ എല്‍.പി. സ്കൂള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നിയമന ശുപാര്‍ശകള്‍  ഉണ്ടാവാത്താണു കാരണം. കൊടും വെയിലില്‍ പിഞ്ചോമനകളെയും കൂട്ടിയാണു  സമരം

ചെറുപ്രായമല്ലേ നാല്‍പതു വയസ് വരെ ഇനിയും പരീക്ഷയെഴുതാമല്ലോയൊന്നൊക്കെയാണ് ജില്ലാ വിദ്യഭ്യാസ ഓഫീസറടക്കമുള്ളവരുടെ നിലപാടെന്നാണ് ആരോപണം. ഭാവിയില്‍ ഉണ്ടാവാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന അനൗദ്യോഗിക നിര്‍ദേശമാണു റാങ്ക് ലിസ്റ്റിനെ അനക്കമില്ലാതാക്കിയത്.കഴിഞ്ഞ മേയില്‍ നിലവില്‍ വന്ന ലിസ്റ്റില്‍ നിന്ന് രണ്ടുപേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്

ENGLISH SUMMARY:

LP School Teacher Protest is happening in Kozhikode against the delay in appointments from the LP School Rank List, which has been active for a year. The protestors, including those who spent years studying, are raising their voices against the lack of job recommendations and the alleged unofficial directive to not report future vacancies.