health-department

TOPICS COVERED

കോഴിക്കോട് നഗരത്തില്‍ ഏറ്റവും മോശം അവസ്ഥയിലുള്ള സര്‍ക്കാര്‍ കെട്ടിടമാണ് വെസ്റ്റ് ഹില്ലിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസ് കെട്ടിടം. കേരളത്തോളം പഴക്കമുള്ള ഫിറ്റ്നസില്ലാത്ത കെട്ടിടത്തില്‍  ജനങ്ങളുടെ ആരോഗ്യം കാക്കാനായി 22 ജീവനക്കാരാണ് പണിയെടുക്കുന്നത്. കെട്ടിടത്തോട് ചേര്‍ന്ന് അംഗന്‍വാടി കൂടി പ്രവര്‍ത്തിക്കുന്നതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നത്.

വിണ്ടുകീറിയ ചുമരുകള്‍, ചിതലരിച്ച കട്ടിള, തകര്‍ന്ന ചില്ലുകള്‍,  വെസ്റ്റ് ഹില്ലിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസ് കെട്ടിടം അത്യാസന നിലയിലായിട്ട് കാലമേറെയായി. കാണേണ്ടവര്‍ കണ്ണടച്ചതോടെ 22 പേരാണ് ജീവന്‍ കയ്യില്‍പിടിച്ചു പണിയെടുക്കുന്നത്.

ഇതിനോടു ചേര്‍ന്നാണ് 20ല്‍ അധികം കുട്ടികളുള്ള അംഗന്‍വാടി. കുട്ടികള്‍ വരുന്നതും പോകുന്നതുമെല്ലാം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിനു മുന്നിലൂടെയാണ്. പേടിച്ചിട്ടു കുട്ടികളെ കളിക്കാന്‍ പോലും പുറത്തിറക്കാറില്ല. ഐക്യകേരളം പിറന്ന വര്‍ഷം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായാണ് കെട്ടിടം തുറന്നത്. ആശുപത്രി പിന്നീട് മറ്റൊരിടത്തേക്കുമാറി. ഇതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിന്റെ ദുര്‍ഗതിയും തുടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ENGLISH SUMMARY:

The West Hill Health Inspector's office in Kozhikode is in the worst condition among government buildings, posing a significant risk due to its dilapidated state and proximity to an Anganwadi. This building, which is as old as Kerala itself, houses 22 employees working to protect public health, despite cracked walls, termite-infested wood, and broken glass, with an Anganwadi also operating nearby causing distress to locals.