abraham-kakkayam

 

കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ എബ്രഹാമിന്‍റെ ജീവന്‍ നഷ്ടമായി നാളേയ്ക്ക് ഒരു വര്‍ഷമാവാനിരിക്കെ ഭാര്യ തെയ്യാമ്മയോട് സര്‍ക്കാര്‍  നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.

 

രോഗിയായ തെയ്യാമ്മയുടെ സര്‍വ്വ ആശുപത്രി ചെലവും നോക്കുമെന്നും മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കാമെന്ന‌ുമായിരുന്നു വാഗ്ദാനം. എന്നാല്‍  ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി. 

ENGLISH SUMMARY:

As tomorrow marks one year since farmer Abraham lost his life in a wild buffalo attack at Kakkayath, Kozhikode, none of the promises made by the government to his wife Theyyamma have been fulfilled yet.