കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കടല്‍ ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസിഫാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ഓട്ടോ റിക്ഷയുമായി ആസിഫ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.
രാവിലെയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബീച്ചിന് സമീപം ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീച്ചില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
Kozhikode South Beach death of a young auto driver occurred after his head became trapped in rocks. The deceased, identified as Asif, was found after a search initiated when he didn't return home, prompting a police investigation and post-mortem examination.