തൃശൂർ ഇരിങ്ങാലക്കുട ഐ. ടി. യു അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ കിട്ടുന്നില്ല.വയോധികരും കൈകുഞ്ഞുങ്ങളുമായി നൂറ് കണക്കിന് നിക്ഷേപകരാണ് ബാങ്കില്‍ എത്തിയത്.
നിക്ഷേപകർക്കും കിട്ടാനുള്ളത് 400 കോടി രൂപ. 370 കോടി ബാങ്കിന് തിരിച്ചു കിട്ടാനുണ്ട്. വായ്പ എടുത്തവർ തിരിച്ചടച്ചില്ല. വായ്പ അനുവദിക്കുന്നതിൽ ഗുരുതര ക്രമക്കേടുകളുണ്ടായെന്നും പരാതി. ആർബിഐ നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് ഇപ്പോൾ ബാങ്കിന്‍റെ ഭരണം. പഴയ ഭരണസമിതി പുനസ്ഥാപിക്കാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് മുൻ ചെയർമാൻ. ആറുമാസത്തിലധികമായി നിക്ഷേപകർക്ക് പണം കിട്ടിയിട്ട്.
നിക്ഷേപകരുടെ നേതൃത്വത്തില്‍ രൂപികരിച്ച വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ബാങ്കിനെ മറ്റൊരു ദേശസാത്കൃത ബാങ്കുമായി യോജിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് നിക്ഷേപകർ