സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ബ്രസ്റ്റ് ക്ലിനിക്കുമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. താര സംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഇന്ന് ക്ലിനിക് ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുകയാണ് ലക്ഷ്യം. കാൻസർ സ്ക്രീനിംഗ്, കാൻസർ പ്രിവന്റീവ് ക്ലിനിക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ജീവിതശൈലി മാറ്റങ്ങളും, ഭക്ഷണക്രമീകരണങ്ങളും കൊണ്ട് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലിനിക്കും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിലാണ് പുതിയ ക്ലിനിക്.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.