കൊച്ചി വൈറ്റിലയിൽ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ തലയില്‍ ആഴത്തിലുള്ള മുറിവെന്ന് പൊലീസ്. മരണകാരണം തലയ്ക്കേറ്റ ഗുരുതരപരുക്ക്. മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുമുണ്ട്.
Also Read: സുധയും ഷാജിയും കാറില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യം തുമ്പായി; വൈറ്റിലയിലെ പ്രതി പിടിയില്‍
കേസിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. പൊന്നുരുന്നി സ്വദേശി ഷാജിയാണ് പിടിയിലായത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് മരിച്ചത്. മുൻ ഹൈക്കോടതി ജീവനക്കാരനായിരുന്ന ഷാജി യുവതിയുടെ സുഹൃത്താണ്. CCTV ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.
പ്രതിയും യുവതിയും കാറില്‍ വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചാണ് പ്രതി സുധയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തിരികെ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറ പുരണ്ടിരുന്നു. മരട് പൊലീസ് കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതക കാരണം അറിയാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.