Untitled design - 1

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ആന്റണിയും ഭാര്യ വല്‍സയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷ് പൊലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് മുന്‍പ് വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ ഒാടിയെത്തിയപ്പോള്‍ കണ്ടത് കൊല്ലപ്പെട്ട മാതാപിതാക്കളെയാണ്. നാട്ടുകാരേയും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

Malayala Manorama Online News reports a shocking incident in Idukki where a son allegedly murdered his parents. The incident has sent ripples of fear through the local community.