TAGS

  • പഴ്സ് മോഷ്ടിച്ച കള്ളൻ അതിലുണ്ടായിരുന്ന 1,500 രൂപ എടുത്ത ശേഷം പഴ്സ് തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു.

കണ്ണൂര്‍ ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളന്‍ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനല്‍കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന്‍ കൊണ്ടുപോയെങ്കിലും എടിഎം, പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെട്ട പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു. 

Also Read: ഇതാവണമെഡാ ഫ്രണ്ട്ഷിപ്: വിമാനയാത്രയും റേഞ്ച് റോവറും നൽകുന്ന സൗഹൃദം; അജ്ഞാത സുഹൃത്തിനെ തേടി സൈബർ ലോകം

നീലേശ്വരം സ്വദേശിയായ വെല്‍ഡിങ് തൊഴിലാളി രാജീവനാണ് പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസില്‍ വച്ച്  പഴ്സ് നഷ്ടപ്പെട്ടത്. ബസില്‍ തിരഞ്ഞെങ്കിലും പഴ്സ് ലഭിക്കാതിരുന്നതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നു എടിഎം കാര്‍ഡും പാന്‍, ആധാര്‍ കാര്‍ഡുകളും ചികിത്സ രേഖയുമാണ് പഴ്സിലുണ്ടായിരുന്നത്. 

Also Read: 'നിങ്ങളുടെ മക്കള്‍ വിദേശത്ത് സുഖിക്കുവല്ല, ‌തിരിച്ചറിയണം'; ഹൈസ്പീഡ് ട്രെയിന്‍ വരണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

പയ്യന്നൂരിലാണ് മോഷണം നടന്നതെങ്കിലും 25 കിലോ മീറ്റര്‍ അകലെ ചെറുപുഴയിലെത്തിയാണ് കള്ളന്‍  പഴ്സ് പോസ്റ്റ് ബോക്സിലിട്ടത്. പഴ്സ് ലഭിച്ച പോസ്റ്റുമാന്‍ പോസ്റ്റുമാസ്റ്ററെ ഏല്‍പ്പിച്ചു. പോസ്റ്റ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ടെങ്കിലും ജോലിതിരക്കായതിനാല്‍ തിങ്കളാഴ്ച വന്നു പഴ്സ് കൈപ്പറ്റാം എന്നാണ് രാജീവന്‍ അറിയിച്ചത്. 

ENGLISH SUMMARY:

A unique theft occurred in Payyanur, where a thief stole a wallet containing money and essential documents from a commuter on a bus. The victim, Rajeevan, a welding worker from Nileshwaram, lost Rs 1,500 along with his ATM cards, PAN, Aadhaar card, and medical records. After taking the cash, the thief traveled nearly 25 kilometers to Cherupuzha and deposited the wallet into a post box. The postman retrieved the wallet and notified Rajeevan, who agreed to collect his vital documents from the post office after completing his work shift.