kannur-farmer

TOPICS COVERED

മനസ്സുണ്ടെങ്കിൽ മണ്ണിലും വിണ്ണിലും പൊന്നുവിളയിക്കാം എന്ന് തെളിയിക്കുകയാണ് കണ്ണൂർ കണ്ണാടിപ്പൊയിലിലെ പ്രദീഷ് കുട്ടൻ എന്ന യുവ കർഷകൻ. കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത പാറപ്രദേശത്തെ അധ്വാനം കൊണ്ട് പ്രതീഷ് ഹരിതാഭമാക്കി. 

പാറ പുറത്തെ കഠിന അധ്വാനം കൊണ്ട് ഹരിതാഭമാക്കിയിരിക്കെയാണ് കണ്ണൂർ കണ്ണാടിപ്പൊയിലിലെ പ്രദീഷ് കുട്ടൻ. വിഷുവിപണി ലക്ഷ്യമിട്ട് പ്രദീഷ് നടത്തിയ കൃഷിയിൽ വിളവ് നൂറുമേനി. നേന്ത്രവാഴയ്ക്കൊപ്പം ഇടവിളയായി വെള്ളരിയും കൃഷി ചെയ്താണ് പ്രദീഷ് നേട്ടം കൊയ്യുന്നത്. വേനൽക്കാലവും വിഷു വിപണിയും മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു കൃഷിയിറക്കൽ. കഴിഞ്ഞ വർഷത്തെത് പോലെ ഇത്തവണയും മികച്ച വിളവാണ് പ്രദീഷിന് ലഭിച്ചത്

​പ്രദീഷിന്റെ പരിശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി എരമം കുറ്റൂർ കൃഷി ഭവനും ഒപ്പമുണ്ട്. കൃഷി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ കൃഷിയിടം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. പരിമിതികളെ സാധ്യതകളാക്കി മാറ്റുന്ന പ്രദീഷ് കുട്ടൻ നാട്ടിലെ മറ്റു കർഷകർക്കും ഒരു മാതൃകയാണ്.

ENGLISH SUMMARY:

Pradheesh Kuttan, a young farmer from Kannur, has proven that success is achievable even on rocky land through hard work and dedication. He has transformed a barren, rocky area into a lush green farm, achieving excellent yields, especially for the Vishu market.