കണ്ണൂര്‍ ചെറുപുഴയില്‍ തേജസ്വിനിപ്പുഴയുടെ കുറുകെയുള്ള കമ്പിപ്പാലം തകര്‍ച്ചയുടെ വക്കില്‍. 75 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തില്‍ മരപ്പലകകള്‍ ദ്രവിച്ച് ഇളകി വീഴാന്‍ തുടങ്ങിയതോടെ ഇതുവഴി യാത്ര നിരോധിച്ചു. കണ്ണൂര്‍–കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
നാടിന്‍റെ അടയാളമായിരുന്നു ഒരുകാലത്ത് ഈ കമ്പിപ്പാലം. നിറയെ മരപ്പലകകള്‍ പാകിയ പാലത്തിലൂടെ തലമുറകള്‍ നടന്നുപോയിട്ടുണ്ട്. കാലങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കാനാളില്ലാതായപ്പോള്‍ പാലത്തെ വാര്‍ധക്യം ബാധിച്ചു. സംരക്ഷിച്ചില്ലെങ്കില്‍ തേജസ്വിനിപ്പുഴയിലെ ഒഴുക്കിനൊപ്പം വിസ്മൃതിയിലാകുമെന്ന നിലയിലാണ് പാലം. നവീകരിച്ചാല്‍ ടൂറിസം സാധ്യത വര്‍ധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചതോടെയാണ് പഴയപാലത്തെ ആരും തിരിഞ്ഞുനോക്കാതായത്. പലകകള്‍ മാറ്റിയാല്‍ തന്നെ കുറേക്കാലം കൂടി കമ്പിപ്പാലത്തെ സംരക്ഷിച്ചുനിര്‍ത്താമെന്നാണ് വിലയിരുത്തല്‍. പക്ഷേ, അധികൃതര്‍ക്കാര്‍ക്കും അക്കാര്യത്തില്‍ വലിയ താല്‍പര്യമില്ലെന്നാണ് വിമര്‍ശനം. ഇരുവശത്തെയും കാട് വെട്ടിത്തെളിക്കാന്‍ പോലും ആരുമില്ലാത്ത നിലയാണിപ്പോള്‍