വയനാട് ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 17.6 കോടി ചെലവിൽ 208 മീറ്റർ നീളമുള്ള കമ്മന വള്ളിയൂർക്കാവ് പാലമാണ് ഇന്നലെ ജനങ്ങൾക്കായി തുറന്നു നൽകിയത്.
പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞതോടെ എടവക പഞ്ചായത്തിലെ കമ്മനയും മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവും അങ്ങനെ ഒന്നായി. 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലമാണ് വയനാട് ജില്ലയിലെ ഏറ്റവും വലിയ പാലം. മന്ത്രി ഒ. ആർ കേളുവിന്‍റെ ഏറെ നാളത്തെ പരിശ്രമത്തിന്‍റെ ഫലം കൂടിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്ത കമ്മന വള്ളിയൂർക്കാവ് പാലം. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാൻ പറ്റുന്ന പാലമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പുതിയപാലം വന്നതോടെ അതിന് കൂടെയാണ് പരിഹാരമായത്. മന്ത്രി ഒ ആർ കേളു അധ്യക്ഷനായ പരിപാടിയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി പാലം ഉദ്ഘാടനം ചെയ്തു.