ഇന്ന് ലോക ഭിന്നശേഷി ദിനമാണ്. ഇരു കൈകളുമില്ലാതെ ജനിച്ച കണ്ണൂരിലെ ചിത്രകാരന്‍ വൈശാഖ് ഏറ്റുകുടുക്ക ജീവിതത്തിലാദ്യമായി സ്ഥാനാര്‍ഥിയുടെ കുപ്പായമണിഞ്ഞ് പ്രചാരണത്തിലാണ്. പ്രതിസന്ധികളെ ചവിട്ടുപടികളാക്കി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ വൈശാഖ് തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയപ്പോള്‍ പ്രതീക്ഷകളേറെയാണ്.
തിരഞ്ഞെടുപ്പ് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നടന്നവനാണ് വൈശാഖ്. മറ്റൊരു തിരഞ്ഞെടുപ്പുകാലം വൈശാഖിന് സ്ഥാനാര്‍ഥിയുടെ വേഷം നല്‍കി. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. തന്നെക്കൊണ്ടാവുന്ന വിധം സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുക.. വൈശാഖിന്‍റെ സ്വപ്നം അതാണ്. ഒപ്പം കലയാണ് കൈമുതല്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയിട്ടുണ്ട് വൈശാഖ്