മലപ്പുറം തിരുനാവായയിൽ പുഴയും പരിസരവും ഭക്തിസാദ്രമായതോടെ പുണ്യ ഗംഗയായി നിള. കേരള കുംഭമേളയുടെ ഭാഗമായി നടക്കുന്ന നിള സ്നാനത്തിലും നിള ആരതിയിലും പങ്കെടുക്കാൻ ആയിരങ്ങളാണ് എത്തുന്നത്. വാളയാറിൽ നിന്ന് ആരംഭിച്ച രഥയാത്ര ഇന്ന് തിരുനാവായയിലെത്തും.
വാരണാസിയിൽ നടക്കാറുള്ള ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകളാണ് നിള ആരതിക്കും നേതൃത്വം നൽകുന്നത്. നിളയുടെ ഇരുകരകളിലായി സാക്ഷിയാവാൻ എത്തിയ ആയിരങ്ങൾക്കും ഗംഗ ആരതി വേറിട്ട അനുഭവമായി. പലതട്ടുകളുള്ള വിളക്കുകൾ ഉപയോഗിച്ചാണ് നിളയെ ആരാധിക്കുന്നത്.
എല്ലാദിവസവും രാവിലെ 8 30 മുതൽ ഗംഗ സ്നാനവുമുണ്ട്. നിളാ നദിയുടെ ഉത്ഭവസ്ഥാനം ആയ തമിഴ്നാട്ടിലെ തിരുമൂർത്തിക്കുന്നിൽ നിന്ന് ആരംഭിച്ച രഥയാത്രയ്ക്ക് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് ആരംഭിച്ച രഥയാത്ര ഇന്ന് തിരുനാവായയിലെത്തും. സംസ്ഥാനത്തിന് അകത്തും നിന്നും പുറത്തുനിന്നുമായി ആയി ആയിരക്കണക്കിന് ഭക്തരാണ് ദിവസവും കുംഭമേളയിലേക്ക് എത്തുന്നത്.
പുഴയുടെ മറുകരയെത്താൻ നിർമിച്ച താൽക്കാലിക പാലത്തിൻ്റെ ബലം പരിശോധിച്ചാൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജിനീയർമാരുടെ സംഘമെത്തി. എന്നിട്ടും അനുമതി നൽകുന്നത് വൈകിയതോടെ ഭക്തർ തന്നെയാത്ര ആരംഭിച്ചു.