കേരള കുംഭമേള തിരുനാവായ മാഘ മഹോത്സവത്തിന് ഔദ്യോഗിക തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി ഉൽഘാടനം നിർവഹിച്ചു. സനാതന ധർമ്മം ലോകം മുഴുവൻ പകർന്നു നൽകണമെന്ന് ഉൽഘടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
ഭാരതത്തിലെ സമസ്ത പുണ്യ നദികളുടെയും സാനിധ്യം നിള നദിയിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന മാഘ മാസത്തിൽ തിരുനാവായയിൽ മാഘ മഹോത്സവത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി കേരളത്തിന്റെ കുംഭ മേളക്ക് തുടക്കം കുറിച്ചു. സ്വന്തം പാരമ്പര്യത്തിൽ അഭിമാനം ഉണ്ടാകണമെന്നും, സനാതന ധർമ്മത്തെ എല്ലാവരും പിന്തുടരണമെന്നും ഉൽഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
രാവിലെ ആരംഭിച്ച പ്രത്യേക പൂജകൾക്ക് ശേഷം മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നിള സ്നാനത്തിന് തുടക്കമായി. വാരാണസി യിൽ നിന്നുള്ള സന്യാസി സുരേഷ്‌ടൻ മാരുടെ നേതൃത്വത്തിൽ വൈകിട്ട് പ്രത്യേകം സജ്ജീകരിച്ച സ്നാന ഘട്ടിൽ നിള ആരതിയും നടക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസി സമൂഹം മഹാ മാഘ ഉത്സവത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.