thirunavaya

TOPICS COVERED

തിരുനാവായയിൽ കഴിഞ്ഞ 15 ദിവസമായി തുടരുന്ന മാഘമഹോത്സവം ഇന്ന് കൊടിയിറങ്ങും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനലക്ഷങ്ങളാണ് കേരള കുംഭമേളയിലേക്ക് ഒഴുകിയെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി നിലയ്ക്കാത്ത  ജനപ്രവാഹമായിരുന്നു തിരുനാവായയിലേക്ക്. രാവിലെ തുടങ്ങുന്ന നിളാ സ്നാനം മുതൽ രാത്രിയിലെ നിള ആരതിയിൽ വരെ ഭാഗമാവാൻ എത്തുന്ന ഭക്തരുടെ ഒഴുക്ക്.... മൂന്നുവർഷംകൊണ്ട് എത്തുമെന്ന് പ്രതീക്ഷിച്ച ഭക്തജനങ്ങൾ ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് എത്തിയെന്ന് മുഖ്യ സംഘാടകനായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറയുന്നു.

കാശിയിൽ നിന്നെത്തിയ പണ്ഡിറ്റുകളാണ് നിള ആരതിക്ക് നേതൃത്വം നൽകിയത്. ഉത്തരേന്ത്യയിൽ നിന്നുള്ള നാഗ സന്യാസിമാർ ഉൾപ്പെടെ കാവി വസ്ത്രധാരികളാൽ മണൽപ്പുറം നിറഞ്ഞു.

ENGLISH SUMMARY:

Magha Mahotsavam Thirunavaya concludes today after a 15-day run, drawing lakhs of devotees from across India. This Kerala Kumbh Mela saw an unprecedented flow of people, exceeding expectations within the first three days.