നാളെ മുതല്‍ ഫെബ്രുവരി മൂന്ന് വരെ തിരുനാവായയില്‍ നടക്കുന്ന കുംഭമേളക്ക് പ്രത്യേകതകള്‍ ഏറെയാണ്. പ്രയാഗ് രാജില്‍ കുംഭമേള നടക്കുന്ന അതെസമയത്തു തന്നെയാണ് നിള തീരത്തും മാഘ മഹോത്സവം. കേരളത്തിന്‍റെ കുംഭമേളയുടെ ചരിത്രവും ഐതീഹ്യവും പരിശോധിക്കാം.
ബ്രഹ്മദേവന്‍റെ യാഗ സമയത്ത് ഭാരതത്തിലെ സമസ്ത പുണ്യ നദികളും നിളാ തീരത്ത് സംഗമിച്ചെന്നാണ് ഐതീഹ്യം. സപ്തര്‍ഷികളും ദേവതകളും പങ്കെടുത്ത യാഗം നടന്ന മാഘമാസത്തില്‍ പുണ്യ നദികളുടെ സാന്നിധ്യം ഭാരതപ്പുഴയിലുണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാ വര്‍ഷവും മാഘമാസത്തില്‍ യാഗത്തിനെത്തിയ ദേവതകളും ഋഷിമാരുമൊക്കെ സാന്നിധ്യം ചെയ്യും എന്ന രീതിയിലാണ് മാഘം തുടങ്ങുന്നത്. ആദ്യം ധര്‍മാചാര്യന്‍മാരും സാധു സന്തു മഹാത്മാക്കളും യാഗത്തിന് നേതൃത്വം കൊടുത്തു. തുടര്‍ന്ന് കേരളത്തിന്‍റെ ഭരണാധികാരി എന്ന ആവശ്യം വന്നപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത് ഇവിടെയാണ്............270 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാരാണ് ഇത് നിര്‍ത്തുന്നത്.
ആദ്യം ബൃഹസ്പതിയുടെ ആചാര്യത്വത്തില്‍ നടന്നുവെന്ന് വിശ്വസിക്കുന്ന മഹാ മാഘ ഉത്സവത്തിന് പിന്നീട് പെരുമാക്കന്‍മാര്‍ മുതല്‍ സാമൂതിരിപ്പാട് വരെ ഓരോ ഘട്ടങ്ങളിലും നേതൃത്വം നല്‍കിയെന്നാണ് ചരിത്രം.
പൊതുവില്‍ താപസന്നൂര്‍, തപനൂര്‍ എന്ന ദേശമായിരുന്നു. നാവമുകുന്ദ ക്ഷേത്രം വന്നപ്പോള്‍.......അവിടെ രാജരാജേശ്വരിയുടെ സാന്നിധ്യമാണ്, ത്രികോണ ആകൃതിയിലാണ് മൂന്ന് ക്ഷേത്രങ്ങളും വിടെയാണ് യാഗം നടന്നിരുന്നത്. നടുക്ക് രാജരാജേശ്വരിയുടെ സാന്നിധ്യമാണ്, അതാണ് ബ്രഹ്മദേവന്‍റെ യാഗ ഭൂമി. അവിടെയാണ് മാഘം നടന്നിരുന്നത്. ഇത്തവണയും അവിടെ തന്നെ കാര്യങ്ങള്‍ നടക്കും
പ്രയാഗില്‍ കുംഭമേള നടത്തുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഗാഢയാണ് കേരളത്തിലും മാഘ മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.