സി.എന്‍.ജി. ക്ഷാമത്തില്‍ വലഞ്ഞ് കാസര്‍കോട് ജില്ലയിലെ ഓട്ടോ തൊഴിലാളികള്‍. ജില്ലയിലെ ഒരു പമ്പില്‍ പോലും സി.എന്‍.ജി ലഭ്യമല്ലാത്തതാണ് പ്രശ്നത്തിന് കാരണം. നൂറ് കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരിലും നിയമം അറിഞ്ഞുകൊണ്ട് ലംഘിച്ച് മംഗളൂരുവിലും പോയാണ് നിലവില്‍ ഇവര്‍ ഇന്ധനം അടിക്കുന്നത്.
പരിസ്ഥിതി സൗഹൃദം, പെട്രോള്‍–ഡീസല്‍ വിലവര്‍ധന ബാധിക്കില്ല, ഇങ്ങനെ മോഹനവാഗ്ദാനങ്ങള്‍ പലത് കേട്ടാണ് ഈ ഓട്ടോത്തൊഴിലാളികള്‍ സി.എന്‍.എന്‍ജിയിലേക്ക് മാറിയത്. എന്നാല്‍ ഇപ്പോഴത്തെ ഇവരുടെ അവസ്ഥ കേള്‍ക്കുക.പരിസ്ഥിതി സൗഹൃദമെന്നൊക്കെ വലിയ വായില്‍ പറഞ്ഞവര്‍ പക്ഷേ, അതിന് വേണ്ട സൗകര്യങ്ങളൊന്നും ഇവര്‍ക്ക് ഒരുക്കി കൊടുത്തില്ല.ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുനിന്നുമൊക്കെ ഇന്ധനം അടിക്കേണ്ടി വരുന്ന ഇവരില്‍ പലരും കടംകയറി തൊഴില്‍നിര്‍ത്തേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.