buds-school-kasargod

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനത്തെ ബഡ്സ് സ്കൂളുകളിലും ആഘോഷത്തോടെയായിരുന്നു അധ്യയന വര്‍ഷം തുടങ്ങിയത്.  കാസര്‍കോട് പെരിയയിലെ മഹാത്മ മോഡല്‍ സ്കൂളില്‍ അധ്യാപകരും അനധ്യാപകരും ചേര്‍ന്നാണ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ കുട്ടികളെ വരവേറ്റത്, ഒട്ടും കുറവുവരുത്തിയില്ല ഇവിടെയും. കുട്ടികളെ സ്വാഗതം ചെയ്യുന്ന ബാനറുകളും ബലൂണുകളും ഒക്കെയായി ആഘോഷത്തോടെയായിരുന്നു വരവേല്‍പ്. എല്ലാം പ്രകൃതിക്കിണങ്ങുന്നവ മാത്രം

.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പഠനം മാത്രമല്ല, കളികളുമുണ്ട്. പത്തുകുട്ടികളാണ് ഇത്തവണ പുതിയതായി പ്രവേശനം തേടിയത്. ഇതോടെ കുട്ടികളുടെ 85 ആയി. ഗ്രാമപഞ്ചായത്തിന്റ സഹായത്തോടെ അധ്യാപകരടക്കം കൂടുതല്‍ പേരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.