രണ്ടുവര്‍ഷത്തിനുശേഷം കേരളമാകെ പ്രവേശനോല്‍സവം ആഘോഷിച്ചപ്പോഴും കാസർകോട് പനത്തടി പഞ്ചായത്തിലെ ബഡ്സ് സ്കൂളിന്റെ വാതിൽ ഇനിയും തുറന്നില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായമാകേണ്ട ഇടമാണ് വർഷങ്ങളായി പൂട്ടി കിടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രേഷ്മയ്ക്കും പ്രയോജനപ്പെടേണ്ടതായിരുന്നു ഇവിടം.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് തണലാവേണ്ട ഈ ബഡ്സ് സ്കൂൾ പൂട്ടി കിടക്കാൻ തുടങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു. പനത്തടി ഗ്രാമ പഞ്ചായത്തിലെ 65 ഓളം എൻഡോസൾഫാൻ ദുരിത ബാധിതർക്ക് അഭയമാകേണ്ട ഇടമാണ് ഇന്ന് ഇങ്ങനെ കാടുമൂടി കിടക്കുന്നത്. അയൽവാസികൾക്ക് മഴയത്ത് തുണി ഉണക്കാൻ ഒരു ഇടമെന്നെതാണ് ഇന്നീ കെട്ടിടത്തിന്റെ ആകെ പ്രയോജനം.
എൻഡോസൾഫാൻ സെലിൽ നിന്ന് പഞ്ചായത്ത് ബഡ്സ് സ്കൂൾ ഏറ്റെടുത്തെങ്കിലും നടത്തി കൊണ്ടുപോകാൻ ലക്ഷങ്ങൾ വേണമെന്നാണ് അധികൃതർ പറയുന്നത്. ഓട്ടമലയിൽ എൻഡോൾഫാൻ ദുരിത ബാധിതയായ രേഷ്മയെ അമ്മ വിമല കൊലപ്പെടുത്തിയതിന്റെ കാരണവും മകളെ സംരക്ഷിക്കാൻ ഒരു ഇടം ഇല്ലാത്തതായിരുന്നു. ഈ നിസഹായതയിലാണ് വിമലയും ജീവിതമവസാനിപ്പിച്ചത്.അതിജീവിക്കാൻ പെടാപാട് പെടുന്ന ധാരാളം മനുഷ്യർ ഇവിടെയുണ്ട് , എൻഡോസൾഫാന്റെ ഇരകൾ .... അവർക്ക് വേണ്ടി ഈ പുട്ട് തുറക്കേണ്ടതുണ്ട്.