ഏതുനിമിഷവും തകർന്ന് വീഴാറായ പ്ലാസ്റ്റിക്ക് ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ കഴിയുകയാണ് കാസർകോട് ബേഡകം പുലിക്കോട് സ്വദേശി വിനോദ് കുമാറും കുടുംബവും. കാറ്റും മഴയും തുടങ്ങിയതോടെ ഇവരുടെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടു. രണ്ടിലും എട്ടിലും പഠിക്കുന്ന കുട്ടികളുടെ വസ്ത്രവും പഠനോപകരണങ്ങളും മുതൽ ഈ നാലംഗ കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും ഇവിടെയാണ്.