സൗജന്യ പൊതിച്ചോർ; ആയിരങ്ങളുടെ വിശപ്പടക്കുന്ന കരുതൽ

സൗജന്യ ഭക്ഷണവിതരണവുമായി ഇരുപതുദിവസം പിന്നിടുകയാണ് പാലക്കാട്ടെ വിവേകാനന്ദ ദാര്‍ശനിക സമാജത്തിന്റെ പ്രവര്‍ത്തനം. കോവിഡ് രോഗികളും തെരുവിലുളളവരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ക്കാണ് ദിവസവും ഭക്ഷണം നല്‍കുന്നത്. വിഡിയോ സ്റ്റോറി കാണാം. 

പാലക്കാട് നഗരത്തിലെ വിക്ടോറിയ കോളജിന് സമീപമാണിത്. തെരുവില്‍ അലയുന്നവര്‍ക്ക് ഒാട്ടോറിക്ഷയില്‍ പൊതിച്ചോറുമായി സഞ്ചരിക്കുകയാണിവര്‍. നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലേക്കും ഇൗ കൂട്ടായ്മയുടെ സേവനം എത്തുന്നു. വിവേകാനന്ദ ദാര്‍ശനിക സമാജമാണ് സൗജന്യ പൊതിച്ചോറുമായി ആയിരങ്ങളുടെ വിശപ്പടക്കുന്നത്. കോവിഡ് ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമൊക്കെ സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്.

നൂറണിയിലെ ശാരദ അനക്സ് ഒാഡിറ്റോറിയത്തിലാണ് പാചകശാല ക്രമീകരിച്ചിരിക്കുന്നത്. അന്‍പതിലധികം സന്നദ്ധപ്രവര്‍ത്തകരുണ്ട്. ട്രസ്റ്റിന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്.