ഇതാ ഒട്ടക ബിരിയാണി; ട്രെൻഡിങ്ങിൽ ഇടം നേടി വേറിട്ട രുചി; വിഡിയോ

ബിരിയാണി മലയാളിയുടെ ഇഷ്ടവിഭവങ്ങളിൽ മുന്നിലാണ്. 2019 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വേറിട്ട ഒരു ബിരായാണി രുചി പങ്കുവയ്ക്കുകയാണ്  ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ ഫുഡ് വ്ളോഗ്. ഇത്തവണ ഒട്ടക ബിരിയാണിയാണ് ഫിറോസ് തയാറാക്കിയിരിക്കുന്നത്. മസ്ക്കറ്റിൽ  നിന്നാണ് ഇൗ  വ്ളോഗ് തയാറാക്കിയിരിക്കുന്നത്.

മഞ്ഞൾപ്പൊടി,പട്ട,ഗ്രാമ്പു,ഏലയ്ക്ക,തക്കോലം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, മല്ലിയില, പുതിനയില, കാരറ്റ് എന്നിവ ചേർത്ത് രണ്ടു മണിക്കൂറോളം വേവിച്ചെടുത്തിട്ടാണ് ഒട്ടകത്തിന്റെ ഇറച്ചി തയാറാക്കുന്നത്. ആവിയിൽ അധികം മസാല ചേർക്കാതെ പുഴുങ്ങിയെടുത്താണ് ഇറച്ചി തയാറാക്കിയത്. അറബിക് സ്റ്റൈലിലുള്ള പാചകവിധിയിലൂടെയാണ് ഈ സ്പെഷൽ വിഭവം തയാറാക്കിയത്. എന്തായാലും  ഭക്ഷണം രുചിച്ച അറബിയ്ക്കും ഈ വിഭവം ഇഷ്ടപ്പെട്ടു. വിഡിയോ കാണാം.