ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ; മത്സരങ്ങൾ എഫ്ബി വഴി

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കുകയാണ് ഡിവൈഎഫ്ഐ. തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്ത്രണ്ട് ദിവസമാണ് മത്സരങ്ങള്‍. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് മത്സര ഇനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത്.   

അതിജീവനത്തിനായി കൈകോര്‍ക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ആരവം എന്ന പേരില്‍ ഡിവൈഎഫ്ഐ ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കുന്നത്. തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പരിധിയിലുള്ള 15നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മത്സരാര്‍ഥികള്‍. യൂണിറ്റുകളില്‍ പേരു നല്‍കുന്നവരെ മേഖല കമ്മിറ്റി വിലയിരുത്തിയാണ് ബ്ലോക്ക് തലത്തില്‍ മത്സരിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മത്സരവും വിധിനിര്‍ണയവും.

 കഥ രചന, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, മിമിക്രി തുടങ്ങി പതിനെട്ട് ഇനങ്ങളാണുള്ളത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന കലോത്സവം ഓഗസ്റ്റ് അഞ്ചിന് സമാപിക്കും.