മല്‍സ്യതൊഴിലാളികളുടെ വാട്ടര്‍മാര്‍ച്ച്; ഇരമ്പി കടൽ: വൻ പ്രതിഷേധം

പൗരത്വനിയമത്തിനെതിരെ കോഴിക്കോട്ടെ മല്‍സ്യതൊഴിലാളികളുടെ വാട്ടര്‍മാര്‍ച്ച്. പത്തോളം ബോട്ടുകളിലും അമ്പതോളം ചെറുവള്ളങ്ങളിലുമായി കടലില്‍ ആയിരുന്നു പ്രതിഷേധം.   

ആഞ്ഞടിക്കുന്ന തിരമാലകളില്‍ മല്‍സ്യതൊഴിലാളികളുടെ പ്രതിഷേധം അലയടിച്ചു. കടലിന്‍റെ ഓളത്തില്‍ ബോട്ടുകള്‍ക്ക് പിന്നാലെ ചെറുവള്ളങ്ങളും പ്രതിഷേധ പ്രകടനം നടത്തി. സാധാരണ സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കടലില്‍ പ്രതിഷേധിക്കാന്‍ കാരണമിതാണ്. 

പ്രതിഷേധം ഇതുകൊണ്ടൊന്നും തീരില്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ‌ തുടര്‍പ്രക്ഷോഭങ്ങള്‍ കാണേണ്ടി വരുമെന്നും മല്‍സ്യതൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു.