റോഡുകളുെടയും തോടുകളുടെയും കയ്യേറ്റം; ഇടപെട്ട് നഗരസഭ

പാലക്കാട് നഗരസഭാ പരിധിയില്‍ റോഡുകളുെടയും തോടുകളുടെയും കയ്യേറ്റം കണ്ടെത്താന്‍ നടപടി. റവന്യൂ ഭൂരേഖാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. കയ്യേറ്റങ്ങളൊഴിപ്പിക്കാനുളള ചുമതല നഗരസഭയുടേതാണ്. 

കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ജില്ലാ ആസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് മാട്ടുമന്ത ശംഘുവാരത്തോട് തോടിന്റെ വീതിയില്ലായ്മയാണ്. ഇത് സാധൂകരിക്കുന്നതാണ് സര്‍വേയില്‍ കണ്ടെത്തല്‍. സര്‍ക്കാര്‍ രേഖകളിൽ 29 മുതൽ 41 മീറ്റർ വരെ വീതിയുള്ള തോടിന് നിലവില്‌ 9 മീറ്റര്‍ മാത്രമാണ് വീതി. മണ്ണിടിഞ്ഞ് നികന്നതും തോട് വശങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെ വന്നതായും ഭൂരേഖാ സര്‍വേ വിഭാഗത്തിന്റെ പരിശോധനയില്‍ വ്യക്തമായി.

            

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കയ്യേറ്റൊഴിപ്പിക്കേണ്ടത് നഗരസഭയാണ്. അമൃത് പദ്ധതി പ്രകാരം തുക വകയിരുത്തി രണ്ടര കിലോമീറ്റർ നീളത്തിലുള്ള തോട് പൂർണതോതിൽ വീണ്ടെടുക്കാന്‍ നഗരസഭ േനരത്തെ തീരുമാനിച്ചിരുന്നു. തോടിന്റെ അതിരുകള്‍ വ്യക്തമാകുന്നതോടെ സ്വയം കയ്യേറ്റം ഒഴിയാനും സാധിക്കും.

  

കാലവര്‍ഷത്തിന് മുൻപു പ്രവൃത്തികൾ പൂർത്തിയാക്കി കുറഞ്ഞത് 20 മീറ്റർ വീതിയിലെങ്കിലും തോട്ടിലൂടെ ജലമൊഴുക്കാനായാല്‍ പെട്ടെന്നുണ്ടാകുന്ന പ്രളയം ഒഴിവാകും. ജനങ്ങളുടെ സഹകരണം ഉണ്ടാകുന്നതിനൊപ്പം നഗരസഭയുടെ ഇടപെടലും വേഗത്തിലാകണം.