സർവീസുകൾ വെട്ടികുറയ്ക്കുന്നു; കെഎസ്ആർടിസി പാലക്കാട് ‍‍‍ഡിപ്പോ പ്രതിസന്ധിയിൽ

ജീവനക്കാരുടെ കുറവും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതും കെഎസ്ആര്‍ടിസിയുടെ പാലക്കാട് ഡിപ്പോയെ പ്രതിസന്ധിയിലാക്കുന്നു. വരുമാനത്തില്‍ ആറു ലക്ഷം രൂപയുടെ കുറവാണ് ദിവസേനയുളളത്. മാനേജുമെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ‌െഎഎന്‍ടിയുസി യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.

കെഎസ്ആര്‌ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിലെ പ്രതിഷേധം തുടരുന്നതിനൊപ്പം ജീവനക്കാരുടെ കുറവും ബസുകള്‍ നിര്‌ത്തലാക്കുന്നതും വിവിധ ഡിപ്പോകളെ പ്രതിസന്ധിയിലാക്കുകയാണ്. പാലക്കാട് ഡിപ്പോയില്‍ മാത്രം ഇതുപതു ബസുകളാണ് അടുത്തിടെ നിര്‍ത്തലാക്കിയത്. ടയറുകളും സ്പെയര്‍പാര്‍ട്സുകളും ഇല്ല. ഡ്രൈവര്‍മാരുടെ കുറവ് , ദിവസവരുമാനത്തില്‍ ശരാശരി ആറു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടാക്കുന്നത്.. പതിനാറു ലക്ഷം രൂപ വരെ വരുമാനം നേടിയിരുന്ന ഡിപ്പോയാണിത്. മിക്ക ദിവസങ്ങളിലും വിവിധ കാരണങ്ങളാല്‍ സര്‍വീസുകള്‍ മുടങ്ങുകയോ മുടക്കുകയോ ചെയ്യുന്നു.

ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടി വര്‍ക്കേഴ്സ് യൂണിയന്‍ െഎഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഉപരോധസമരം നടത്തി.