വയനാട്ടിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ക്ക് സഹായമായി വിപണനമേള

വയനാട്ടിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ക്ക് സഹായവുമായി കൃഷിവകുപ്പ് . ഇവരുടെ കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനക്കായി കോഴിക്കോട് വിപണനമേള ഒരുക്കിയാണ് കൃഷിവകുപ്പിന്റെ കൈതാങ്ങ്.

ഈ കാണുന്നതെല്ലാം വയനാട്ടിലെ കര്‍ഷകരുടെ അധ്വാനമാണ്. പ്രളയം ബാക്കിവച്ച പച്ചക്കറികള്‍ .ഇടനിലക്കാരില്ലാതെ ഈ പച്ചക്കറികള്‍ വില്‍പന നടത്തുകയാണ് ലക്ഷ്യം.കോഴിക്കോട് രണ്ടിടങ്ങളിലാണ് വിപണനമേള ഒരുക്കിയത്..വില്‍പനയിലൂടെ ലഭിക്കുന്ന പണം കര്‍ഷരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്.

ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍  എന്നിവയുടെ നേതൃത്വത്തിലാണ് വയനാട്ടില്‍ നിന്ന് പച്ചക്കറി സംഭരിച്ചത്. പ്രളയബാധിത മേഖലയിലെ കര്‍ഷരെ സഹായിക്കാനുള്ള അവസരമായതിനാല്‍  അതറിഞ്ഞ് ആളുകള്‍ മേളയിലേക്കെത്തുന്നുണ്ട്