13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ല; 50 ശതമാനം കുറച്ചു: ഭക്ഷ്യമന്ത്രി

13 ഇനങ്ങളുടെ വില സപ്ലൈകോ 2016നുശേഷം  കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ‍. പൊതുവിപണിയെക്കാള്‍ 50 ശതമാനം വരെ കുറച്ചാണ് നല്‍കുന്നതെന്ന് മന്ത്രി. വിഡിയോ റിപ്പോർട്ട് കാണാം.  

ഇന്നലെ വില കൂട്ടിയ 12 ഇനങ്ങള്‍ക്ക് സപ്ലൈകോ വില കുറച്ചെന്ന് ഭക്ഷ്യമന്ത്രി. വന്‍പയറിന് കിലോയ്ക്ക് നാലുരൂപ കുറച്ചു, വില 94 രൂപ. മുളകിന് എട്ടുരൂപ കുറച്ചു, 126 രൂപയാക്കി, പരിപ്പിനും കടുകിനും 4 രൂപ കുറച്ചു. ജീരകം 14 രൂപയും ചെറുപയര്‍ പരിപ്പ് 10 രൂപയും മല്ലി 4 രൂപയും കുറച്ചു. പൊതുവിപണിയില്‍ കൃത്രിമവിലക്കയറ്റത്തിന് അനുവദിക്കില്ലെന്ന് മന്ത്രി. 13 ഇനങ്ങളുടെ വില സപ്ലൈകോ 2016നുശേഷം  കൂട്ടിയിട്ടില്ലെന്നും മന്ത്രി.