ഭക്ഷണം കൊണ്ട് തീർക്കുന്ന വിസ്മയം; സവിതയ്ക്ക് ഇരുകയ്യും നീട്ടി സോഷ്യൽ മീഡിയ

ഭക്ഷണം കൊണ്ട് വിസ്മയം തീർക്കുന്ന ഒരു കലാകാരിയെ ഇനി പരിചയപ്പെടാം. അധികമാർക്കും പരിചിതമല്ലാത്ത ഫുഡ്‌ ആർട്ടിലൂടെ ശ്രദ്ധേയയായ ബെംഗളുരു മലയാളി സവിത ദാസാണ് സാമൂഹ്യ ഇടപെടുകൾക്കുള്ള ഇടമായി ഫുഡ് ആർട്ടിനെ മാറ്റിയത്.ഭക്ഷണവും ഭക്ഷ്യ പദാർത്ഥങ്ങളും  ഒരു പാത്രത്തിൽ നിറയ്ക്കുമ്പോഴുള്ള അത്ഭുതക്കാഴ്ചയാണിത്.വിദേശ രാജ്യങ്ങളിലൊക്കെ വലിയ പ്രചാരം നേടിയ ഫുഡ്‌ ആർ ട്ടി നെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് സവിത .ഭക്ഷണം കഴിക്കാൻ മടി കാട്ടിയിരുന്ന കുഞ്ഞിനെ ആകർഷിക്കാൻ വേണ്ടിയായിരുന്നു ഫുഡ്‌ ആർട്ട് ആദ്യമായി പരീക്ഷിച്ചത്.

പതുക്കെ ഫുഡ്‌ ആർട്ട് സവിതക്കു സാമൂഹ്യ വിഷയങ്ങളിൽ ഇടപെടാനുള്ള വഴി കൂടിയായി മാറുകയായിരുന്നു.ഈ കലാരൂപത്തിന്റെ സഹായത്തോടെ ബംഗളുരുവിലിരുന്നു ചെന്നൈയിലുള്ള യാസ്മിൻ മുബാറക് എന്ന ഗർഭിണിയെ സഹായിക്കാൻ 9 ലക്ഷം രൂപയാണ് സവിത അടുത്തിടെ സമാഹരിച്ചത്.

ധന സമാഹരണത്തിന് മാത്രമല്ല,കാൻസർ ബോധവൽക്കരണം,ബാലപീഡനം,ബാലവിവാഹം,ബാലപീഡനം,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം,പരിസ്ഥിതി സംരക്ഷണം,ലിംഗ വിവേചനം,കോവിഡ് പ്രതിരോധം,തുടങ്ങിയ വിഷയങ്ങളിലെല്ലാം സവിത പച്ചക്കറി കൂട്ടുകളും ഭക്ഷണ ശകലങ്ങളുമായി ബോധവൽക്കരണത്തിനിറങ്ങി.ഫുഡ്‌ ആർട്ട് പൂർണമായാൽ ഈ ഭക്ഷ്യ വസ്തുക്കൾ എല്ലാം ഉപയോഗ ശൂന്യം ആകാതെ പാചകത്തിന്ഉപയോഗിക്കും.സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രോത്സാഹനമാണ്  സവിതക്ക് ലഭിക്കുന്നത്.