ബേപ്പൂർ ഗോതീശ്വരത്ത് കടൽക്ഷോഭം രൂക്ഷം; 17 വീടുകളിൽ വെള്ളം കയറി

കോഴിക്കോട് ബേപ്പൂർ ഗോതീശ്വരത്ത് കടൽക്ഷോഭം രൂക്ഷം. 17 വീടുകളിൽ വെള്ളം കയറി. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയതാണ് കടൽക്ഷോഭം. ഉച്ചയായപ്പോഴേക്കും ശക്തമായി.

17 വീടുകളിൽ വെള്ളം കയറി. ചില വീടുകളുടെ പിൻഭാഗം തിരയെടുത്തു.ഈ കുടുംബങ്ങളെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റി.മുൻപ് ഈ ഭാഗങ്ങളിൽ കടൽ ക്ഷോഭം ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ശക്തം ആദ്യം.

വീടിനു ചുറ്റുമുള്ള മണൽ തിരയെടുക്കാൻ തുടങ്ങിയതോടെ താൽക്കാലികാശ്വാസത്തിന് ചാക്കിൽ മണൽ നിറച്ച് കടൽഭിത്തിക്ക് ബലം കൂട്ടുകയാണ് തീരദേശത്തുള്ളവർ.