തകർച്ചയുടെ വക്കിൽ ഓട് വ്യവസായം; സർക്കാർ ഇടപെടണമെന്ന് ജീവനക്കാർ

ഒാടു വ്യവസായത്തിന്റെ ഈറ്റില്ലമെന്നാണ് ഫറോക്ക് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് തകരുന്ന വ്യവസായത്തിന്റെ കഥയാണ് തൊഴിലാളികള്‍ക്ക് പറയാനുള്ളത്. ഒപ്പം പ്രതാപകാലത്തെ കുറിച്ചുള്ള മധുരമുള്ള ഒാര്‍മകളും.

ഒരു കാലത്ത് ഫറോക്കിലെ ജനങ്ങളുടെ ജീവിതക്രമം നിശ്ചയിച്ചിരുന്നത് ഈ ശബ്ദമായിരുന്നു.ചാലിയാറിന്റെ തീരത്ത് അത്രക്കുണ്ടായിരുന്നു ഒാടു കമ്പനികള്‍.അതെല്ലാം ഇവിടുത്തെ തൊഴിലാളികള്‍ക്ക് ഇന്ന് മധുരമുള്ള ഒാര്‍മകള്‍ മാത്രം.41 വര്‍ഷമായി ഒാടുവ്യവസായത്തിനൊപ്പമുണ്ട് ബാലകൃഷ്ണന്‍ 

വിദേശരാജ്യങ്ങളിലേക്കായിരുന്നു ഒാടു കയറ്റുമതിചെയ്തിരുന്നത്. ഇന്നിപ്പോള്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി.

ഒന്നിരിക്കാന്‍ പോലും സമയം കിട്ടാതെ തിരക്കായിരുന്നു പണ്ട്. അടഞ്ഞുകിടക്കുന്ന കമ്പനികളാണ് ഇന്ന് ചാലിയാറിന്റെ തീരത്തുള്ളത്.ഒാടുവ്യവസായത്തിന്റെ നല്ല കാലത്തിനായി സര്‍ക്കാറിന്റെ കരുതലുണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് തൊഴിലാളികള്‍ ഇന്നുമുള്ളത്.