മണ്‍പാത്ര നിര്‍മാണം പ്രതിസന്ധിയിൽ; ഉപജീവനമാര്‍ഗം നഷ്ടമായി സ്ത്രീകൾ

മണ്‍പാത്ര നിര്‍മാണം പ്രതിസന്ധിയിലായതോടെ ഉപജീവനമാര്‍ഗം നഷ്ടമായത് സ്ത്രീകള്‍ക്കാണ്. മണ്‍പാത്രങ്ങള്‍ വീടുകളിലെത്തിച്ച് വില്‍പന നടത്തിയാണ് ഒരു വിഭാഗം സ്ത്രീകള്‍ ജീവിച്ചിരുന്നത്.

ഇവരുടെ അധ്വാനം വിപണികളിലെത്തിച്ചിരുന്നത് വീട്ടിലെ സ്്ത്രീകളായിരുന്നു.അതിരാവിലെ വീടുവീടാന്തരം കയറി വില്‍പന.കുട്ട കാലിയാവുന്നതുവരെ തുടരും  

ഇന്നിപ്പോള്‍ അഞ്ചോ ആറോ വിറ്റുപോയാല്‍ ആയി.നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ കടന്നുവരുവ് വലിയ രീതിയില്‍ വില്‍പനയെ ബാധിച്ചു

മണ്‍പാത്രങ്ങളുടെ വില്‍പനക്കായി സ്ഥിരം വിപണി ഒരുക്കിയാല്‍ ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചുനില്‍ക്കുന്നവരുടെ ജീവിതം മുന്നോട്ടുപോകുമെന്നാണ് ഇവര്‍ പറയുന്നത്