കളിമൺ ഖനനം; മാനദണ്ഡത്തിൽ ഇളവ് വേണമെന്ന് തൊഴിലാളികൾ

ഒാടു വ്യവസായം നിലനിര്‍ത്താന്‍ കളിമണ്‍ ഖനനത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഖനനത്തിനുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ഒാടു വ്യവസായം പഴയ പ്രതാപത്തിലേക്കെത്താന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലാണാവശ്യം. കളിമണ്‍ ഖനനത്തിനുള്ള മാനദണ്ഡങ്ങള്‍ കുറയ്ക്കണം. കളിമണ്ണ് ലഭിക്കുന്ന പ്രദേശങ്ങള്‍ ഉണ്ട്.എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം കളിമണ്ണ് എടുക്കാന്‍ കഴിയാറില്ല

വിദേശ ഒാടുകള്‍ വിപണി കീഴടക്കുകയാണ് .ഇവയുടെ  ഇറക്കുമതി നിയന്ത്രിക്കാന്‍  നടപടി വേണം .പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാറില്ലെന്ന പരാതിയുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന ്കളിമണ്ണ് എത്തിച്ചാണ് നിലവില്‍ ഒാടുകമ്പനി പ്രവര്‍ത്തിക്കുന്നത്