കടല്‍ക്ഷോഭം രൂക്ഷം; കടലാക്രമണ ഭീതിയില്‍ തീരദേശവാസികള്‍

കടലാക്രമണ ഭീതിയില്‍ കോഴിക്കോട് കടലുണ്ടി വാക്കടവ് തീരദേശവാസികള്‍. കടലാക്രമണത്തെ തുടര്‍ന്ന് 13 കുടുംബങ്ങള്‍ കഴിയുന്നത് ക്യാംപിലാണ്.  

മുപ്പത് വര്‍ഷത്തിലധികമായി ഇവര്‍ ആവശ്യപ്പെടുന്നത് ഇതു മാത്രമാണ്. കടല്‍ഭിത്തിയുടെ ഉയരം നന്നേ കുറവ് .ഒന്ന് ആഞ്ഞടിച്ചാല്‍ തിരമാല വീടിനു മുകളിലെത്തും.  കഴിഞ്ഞ മൂന്നു ദിവസമായി കടല്‍ ക്ഷോഭം രൂക്ഷമാണിവിടെ. കടല്‍ഭിത്തിയോട് ചേര്‍ന്ന റോഡ് പൂര്‍ണമായും തകര്‍ന്നു.തിരമാല വീടിനു മുകളില്‍ എത്തിയതോടെയാണ് ഇവര്‍ ക്യാപുകളില്‍ അഭയം തേടിയത്.

പല സ്ഥലങ്ങളിലും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ് .നിലവില്‍ വീട് പാതി തകര്‍ന്നവരും കടലാക്രമണ ഭീഷണി നേരിടുന്നവരുമായി 13 കുടുംബങ്ങളെ തീരദേശത്തുനിന്നും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്.