ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഓർമകളുമായി സ്മാരകമന്ദിരം

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സ്മരണ ഇനി ഉത്തരകേരളത്തിലും. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലാണ് സ്മാരക മന്ദിരം ഒരുങ്ങുന്നത്. സ്വാതന്ത്യ സമരസേനാനി കെ.മാധവന്റെ പേരിലുള്ള ഫൗണ്ടേഷനാണ് സ്മാരകം  നിർമ്മിക്കുന്നത്. 

രാജ്യത്തിന്റെ സ്വാതന്ത്യ സമരചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്മാരക മന്ദിരം ഒരുങ്ങുന്നത്. പഠനകേന്ദ്രം, ലൈബ്രറി എന്നിവയായിരിക്കും ഇവിടുത്തെ പ്രധാന ആകർഷണം. ഒപ്പം ദേശിയ പ്രസ്താനത്തിന്റെ ഓരോ ഏടുകളും ചിത്രികരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 

കഴിഞ്ഞ യു.ഡി എഫ് സർക്കാരാണ് ഉത്തരകേരളത്തിൽ ഗുരുവായൂർ സത്യാഗ്രഹ സമാരകമന്ദിരം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പദ്ധതിക്കായി എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം ബജറ്റിൽ അൻപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.