മലബാർ വിപണി സജീവം, തിരക്കേറി: പെരുന്നാളിന് ഒരുങ്ങി നഗരം

നോമ്പ് ഇരുപത്തിയെട്ടിലേക്ക് കടന്നതോടെ റമസാനോട് വിടപറയുകയാണ് മുസ്്ലിം ലോകം. ഇന്ന് മാസപ്പിറവി കാണ്ടാല്‍ നാളെയും മറിച്ചെങ്കില്‍ മുപ്പത് നോമ്പ്  പൂര്‍ത്തിയാക്കി ശനിയാഴ്ചയുമായിരിക്കും ചെറിയ പെരുന്നാള്‍. പെരുന്നാള്‍ വിഭവങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കിലാണ് മലബാറിലെ വിപണി.  

മിഠായിത്തെരുവിലെ കാഴ്ചയാണിത്. ഒരാഴ്ച മുമ്പ് വരെ നിപ്പയുണ്ടാക്കിയ ഭീതിയില്‍ കഴിഞ്ഞിരുന്ന വിപണി പെരുന്നാളിന് പുത്തനുടുപ്പും സാധനങ്ങളും വാങ്ങാനെത്തിയവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.  നോമ്പ് തീരാന്‍  മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ  പെരുന്നാള്‍ ആഘോഷം പൊടിപൊടിക്കാനുള്ള അവസാനഘട്ട തയാറടുപ്പിലാണ്  എല്ലാവരും.നിപ്പയുണ്ടാക്കിയ ക്ഷീണം അവാസന മണിക്കൂറുകളിലെ കച്ചവടത്തിലൂടെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ഈ റമസാനിലെ ഉറപ്പുള്ള അവസാനത്തെ നോമ്പാണ് ഇന്ന്. ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നാളെ വിശ്വാസിക്ക് ചെറിയ പെരുന്നാളാണ്. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ശനിയാഴ്ചയും.  കഴിഞ്ഞ വെള്ളിയാഴ്ച തന്നെ പള്ളികളില്‍ റമാസന്റെ വിടവാങ്ങല്‍ പ്രസംഗങ്ങള്‍ നടന്നിരുന്നു. സമയം ചുരുങ്ങുന്നതിനനുസരിച്ച് പ്രാര്‍ഥനയുടെ തീവ്രത വര്‍ധിപ്പിക്കുകയാണ് മുസ്്ലിം ലോകം. പള്ളികളില്‍ തന്നെ രാപ്പാര്‍ക്കുന്നവരും നിരവധിയാണ്.