പണിപൂർത്തിയാകാതെ ഇരിട്ടി, കൂട്ടുപുഴ പാലങ്ങൾ; യാത്രാക്ലേശം

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം പൂർത്തിയാവില്ല. കർണാടക വനംവകുപ്പിന്റെ എതിർപ്പ് കൂട്ടുപുഴ പാലത്തിന് തടസമാകുമ്പോൾ ഭൂപ്രകൃതിയാണ് ഇരിട്ടി പാലത്തിന്റെ നിർമാണം വൈകിപ്പിക്കുന്നത്.ബ്രീട്ടിഷുകാർ നിർമിച്ച ഇരിട്ടി, കൂട്ടുപുഴ പാലങ്ങൾക്ക് പകരമായാണ് പുതിയ പാലങ്ങൾ പണിയുന്നത്. കഴിഞ്ഞ മഴക്കാലത്ത് തടസപ്പെട്ട ഇരിട്ടി പാലത്തിന്റെ പൈലിങ് ജോലികൾ ഇത്തവണയും മുങ്ങാൻ സാധ്യതയുണ്ട്. കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽ മണ്ണ് ഒഴുകിപ്പോയിട്ടുണ്ട്. അടുത്തവർഷം അവസാനം മാത്രമെ നിർമാണം പൂർത്തിയാകു.

കൂട്ടുപുഴയുടെ മറുഭാഗം വനഭൂമിയാണെന്ന വാദമാണ് ഇവിടുത്തെ പാലം പണി തടസപ്പെടാൻ കാരണം.മൈസൂരുവിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലെ പാലം നിർമാണം വൈകുന്നത് യാത്രാക്ലേശം വർധിപ്പിക്കും.