ഒടുവിൽ പാലം കരതൊട്ടു, പിഴലയുടെ കണ്ണീർ തുടച്ചു; ഇത് ഒരു നാടിന്റെ സ്വപ്നം

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി ദ്വീപ് ഗ്രാമമായ പിഴല കരതൊട്ടു. മൂലമ്പള്ളി– പിഴല പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാത്തതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കില്ല. പാലമില്ലാത്ത കാലത്ത് പിഴല പല വട്ടം കരഞ്ഞിട്ടുണ്ട്, നാടിന്റെ വികസനം മുരടിച്ചു, കുട്ടികളുടെ പഠനം പാതിവഴിയിലായി. രോഗികള്‍ ചികില്‍സകിട്ടാതെ തുരുത്തില്‍ തന്നെ മരിച്ചുവീണു. ഗര്‍ഭിണികളായവര്‍ കടത്തതിലും വള്ളത്തിലുമെല്ലാം പ്രസവിച്ച ചരിത്രവുമുണ്ട് പിഴലക്ക്.

സര്‍ക്കാര്‍ എജന്‍സിയായ ഗോശ്രി ഐസ്‍‌ലന്‍ഡ്സ് ഡെവലപ്പ്മെന്റ് അതോറിറ്റി അതവാ ജിഡയാണ് 2013ല്‍ പാലം പണിഞ്ഞുതുടങ്ങിയത്. ഒച്ചിഴയും  നീങ്ങിയ ജോലിയില്‍ െവള്ളം ചേര്‍ത്തതോടെ പാലത്തിന്റെ തൂണുകളും ഇടിഞ്ഞുവീണു... സ്വകാര്യ ഏജന്‍സിക്ക് ഉപകരാര്‍ നല്‍കിയതിലുള്ള പാളിച്ച ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു...ഒടുവില്‍ എങ്ങനെയൊക്കയോ പണി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫ്രറന്‍‍സിങ്  വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തു. ജങ്കാറിനെ മാത്രം ആശ്രയിച്ചു കരപറ്റിയിരുന്ന പിഴലക്കാർക്ക് ഇനി ഇരുചക്ര വാഹനത്തിലെങ്കിലും പാലം കടക്കാം.. അപ്രോച്ച് റോഡും.

7.5 മീറ്റർ വീതിയും ഇരുവശത്തും കേബിൾ ഡക്ടും നടപ്പാതയും ഉൾപ്പെടെ 75 സെന്റീമീറ്റർ വീതം വീതിയുമുണ്ട് പാലത്തിന്. മൊത്തം നീളം 714 മീറ്റർ.  പാലം കണ്ടെയ്നർ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ആശയക്കുഴപ്പം പരിഹരിച്ചിട്ടില്ല.