എസ്റ്റിമേറ്റിലൊതുങ്ങി പാലം; തടിക്കഷ്ണത്തെ ആശ്രയിച്ച് നാട്ടുകാർ

ഇരുപത് വര്‍ഷത്തിലധികമായി എസ്റ്റിമേറ്റിലൊതുങ്ങിക്കിടക്കുകയാണ് നാട്ടുകാരുടെ പാലം എന്ന സ്വപ്നം. തിരുവല്ല ചക്കുളത്ത്കാവ് ക്ഷേത്രത്തിന് സമീപത്തെ കൈതത്തോട്ടുകാരാണ് പതിറ്റാണ്ടുകളായി പാലം കാത്തിരിക്കുന്നത്. 

കൈതത്തോട്– മിത്രക്കരി–മാമ്പുഴക്കരി റോഡാണിത്. നടുവിലെ തോട് ചാടിക്കടന്നാല്‍ അക്കരെയെത്താം. രണ്ടു വഴികളും തോടിന്‍റെ ഇരുവശത്തുവരെ ടാര്‍ ചെയ്തിട്ടിരിക്കുന്നു. രണ്ട് തടിക്കഷണം ഇട്ട് അതിലൂടെയാണ് ആള്‍ക്കാരുടെ സഞ്ചാരം. ഒരു പാലത്തിന് രണ്ട് എസ്റ്റിമേറ്റ് വന്നതാണ് തടസമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടേമുക്കാല്‍ കോടിയുടെ പദ്ധതിയാണ് വന്നത്. അതിനുള്ള സ്ഥലമില്ലെന്നും സാധാരണ പാലം മതിയെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പാലം വന്നാല്‍ തിരുവല്ല അമ്പലപ്പുഴ റോഡിലേക്കും, ആലപ്പുഴ ചങ്ങനാശേരി റോഡിലേക്കം എത്താന്‍ പത്ത് കിലോമീറ്ററോളം ലാഭമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.