ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്കൊപ്പം ഒരു മാതൃദിനം

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കൊപ്പം ഒരു മാതൃദിനം. കോഴിക്കോട് കുന്ദമംഗലത്തെ സന്നദ്ധ പ്രവര്‍ത്തകരാണ് മാതൃദിനാഘോഷം വ്യത്യസ്തമാക്കിയത്. 

അമ്മദിനത്തില്‍ ആദരിക്കപ്പെടേണ്ടവര്‍ ഒത്തുകൂടിയത് സ്നേഹത്തിന്റെ നിറവിലായിരുന്നു. ഭൂമിയിലെ മാലാഖമാര്‍ക്ക് കരുതലും ഊര്‍ജവും നല്‍കിയ വലിയ മനസുകള്‍ക്കുള്ള ആദരം. കുന്ദമംഗലത്തെ സ്റ്റീം ഹൗസ് കഫേയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചാണ് മാതൃദിനം ആഘോഷിച്ചത്.

വേദനകളെ പുഞ്ചിരികൊണ്ടുനേരിടാന്‍ പഠിച്ചവര്‍ക്കുള്ള പിന്തുണയായി ഈ ദിനം.  കുന്ദമംഗലത്തെ ബി.ആര്‍.സി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷപരിപാടികളില്‍ അമ്മമാര്‍ക്കായി പ്രത്യേക ഉപഹാരങ്ങളും നല്‍കി.