കൃഷിക്ക് പ്രോല്‍സാഹനവുമായി ഒരു കൂട്ടം യുവാക്കള്‍

 കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിത്തും കൈക്കോട്ടും പദ്ധതിയുമായി ഒരു കൂട്ടം യുവാക്കള്‍. മലപ്പുറം തിരൂര്‍ വാരണാക്കരയിലെ ഗ്രീന്‍ ചാനല്‍ കള്‍ച്ചറല്‍ സെന്റര്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. നാലു മാസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക കാംപയിനിലൂടെയാണ് കൃഷിക്കാവശ്യമായ പ്രോല്‍സാഹനം നല്‍കുന്നത്.   

നഷ്ടപ്പെട്ട കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വാരണാക്കരയിലെ ഈ ചെറുപ്പക്കാര്‍ .വാരണാക്കരയെ സമ്പൂര്‍ണ കാര്‍ഷിക ഗ്രാമമാക്കുകയാണ് ഗ്രീന്‍ ചാനല്‍ കള്‍ച്ചറല്‍ സെന്ററിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നാലു നീണ്ടു നില്‍ക്കുന്ന കാര്‍ഷിക കാംപയിനു തുടക്കമായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനാണ്  കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. മൂന്നൂറു കുടുംബങ്ങള്‍ക്ക് കൃഷിക്കാവശ്യമായ വിത്തുകള്‍ വിതരണം ചെയ്തു.അടുക്കളത്തോട്ടം ഒരുക്കുകയാണ് ലക്ഷ്യം. കാംപയിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍, ലഘുലേഖ വിതരണം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകളും നടന്നു.