കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തത് അശാസ്ത്രീയമായെന്ന് പരാതി

കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തത് അശാസ്ത്രീയമായെന്ന് പരാതി. കീഴല്ലൂർ പഞ്ചായത്തിലെ ചരക്കണ്ടി ഗ്രാമത്തിലെ മൂപ്പത്തിരണ്ട് കുടുംബങ്ങളാണ് രണ്ടേക്കറോളം മാത്രം വിസ്തൃതിയുള്ള മതിൽ കെട്ടിനുള്ളിലായത്. ചുറ്റുമുള്ള ഭൂമി ഏറ്റെടുത്തിട്ടും എമർജൻസി റോഡിനോട്ചേർന്ന ചരക്കണ്ടിയിലെ വീടുകൾ എറ്റെടുക്കാൻ കിയാൽ തയ്യാറായിട്ടില്ല. 

മൂന്ന് മലകള്‍ ചേരുന്ന താഴ്‌വാരമാണ് ചരക്കണ്ടി. ചുറ്റും മതിൽ. അതിനുള്ളിലാണ് ഇവരുടെ ജീവിതം. പൊടിയിൽ മുങ്ങിയ നാട്ടിൽ കുടിവെള്ളവും ഇല്ലാതായി. കുടിയൊഴിപ്പിച്ച സ്ഥലത്ത് പുനരധിവാസം നടത്തിയ വിചിത്ര നടപടിയും കാണാം.