കണ്ണൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തകരാർ; പകരം വിമാനം ആവശ്യപ്പെട്ട് പ്രതിഷേധം

കോഴിക്കോട് -കണ്ണൂർ - ഡൽഹി എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂരിൽ ഇറക്കി. കണ്ണൂരിൽ നിന്നും പറന്നുയർന്ന് 10 മിനുറ്റിനുള്ളിൽ വിമാനം താഴെ ഇറക്കുകയായിരുന്നു. പകരം വിമാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനതാവളത്തിൽ  ബഹളം വെച്ചു. കോഴിക്കോട് നിന്നും രാവിലെ കണ്ണൂരിലെത്തിയ വിമാനം ഡൽഹിലേക്ക് പറന്നുയർന്നപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. 2 മണിയോടെ പ്രശ്നം പരിഹരിച്ച്  വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നുവെങ്കിൽ കാര്യമുണ്ടായില്ല. ഇതേ തുടർന്നാണ് യാത്രക്കാർ ബഹളം വെച്ചത്. മൂന്ന് മണി വരെ ഭക്ഷണവും വെള്ളവും അധികൃതർ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

ഹോട്ടൽ സൗകര്യം ഒരുക്കാമെന്നും നാളെ  ഡൽഹിയിലേക്ക് വിമാന സർവീസ് നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചെങ്കിലും യാത്രക്കാർ പ്രതിഷേധം തുടർന്നു. പലർക്കും ഡൽഹിയിൽ എത്തിയ ശേഷം മറ്റു രാജ്യങ്ങളിലേയ്ക്കടക്കം പോകേണ്ടവരാണ്.