സർക്കാർ നൽകിയ ഭൂമി ആദിവാസികൾ മറിച്ചുവിൽക്കുന്നു

വനാവകാശ നിയമപ്രകാരം സർക്കാർ നൽകിയ ഭൂമി ആദിവാസികൾ മറിച്ചുവിൽക്കുന്നു. കണ്ണൂർ കണ്ണവം വനത്തിലുള്ള ഇരുപതോളം പേരാണ് കൈവശവകാശരേഖ മാത്രമുള്ള ഭൂമി മറിച്ച് വിറ്റത്. 

കൃഷി ചെയ്യാനും വീട് നിർമിക്കാനും താമസിക്കാനും മാത്രമാണ് വനവകാശ നിയമപ്രകാരം അനുമതിയുള്ളത്. പരമ്പരാഗതമായി മാത്രം സ്ഥലം കൈമാറാം. എന്നാൽ നൂറ് രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റെഴുതി ഭൂമി മറിച്ച് വിറ്റിരിക്കുന്നു. ആദിവാസികൾക്കിടയിൽതന്നെയാണ് ഭൂമി വിൽപന. ഇത്തരത്തിൽ വാങ്ങിയ സ്ഥലങ്ങളില്‍ വീടുകളും നിർമിച്ച് തുടങ്ങി. സർക്കാർ ചട്ടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ കുരുക്കിന് കാരണം. 

കൈവശവകാശരേഖയെന്ന കലാസുകൊണ്ട് ആദിവാസികൾക്ക് ഉപകാരവുമില്ല. വനവകാശ നിയമത്തിൽ ഭേദഗതി വേണമെന്നാണ് ആദിവാസികളുടെ ആവശ്യം.